
കാസർഗോഡ്: ശബരിമലയിലെ സ്വർണംവിറ്റാണോ അയ്യപ്പ സംഗമം നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
അയ്യപ്പ സംഗമം തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കുതന്ത്രമാണ്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ചശേഷമാണ് അയ്യപ്പ സംഗമമൊക്കെ നടത്തേണ്ടത് എന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.