ആഗോള അയ്യപ്പസംഗമ വിവാദം: വരവ്-ചെലവ് വിവരിക്കാൻ സർക്കാരിന് അധികാരമില്ല; കണക്കുകൾ ചോദിക്കേണ്ടത് ബോർഡിനോട്, വിവാദത്തിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വിഎൻ വാസവൻ

Spread the love

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളിലെ ക്രമക്കേടിൽ വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡാണെന്ന് ആവർത്തിച്ച് മന്ത്രി വി.എൻ. വാസവൻ. സർക്കാരിന് കണക്കുകൾ വ്യക്തമാക്കാൻ അധികാരമില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടി കൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

video
play-sharp-fill

ദേവസ്വം ബോർഡ് നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയിട്ടുണ്ടെന്നും കൂടുതൽ വ്യക്തത വേണമെങ്കിൽ ബോർഡിനോടാണ് ചോദിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കോടതി നിർദേശങ്ങളും നൽകിയിട്ടുണ്ടെന്നും ആവശ്യമായപ്പോൾ ബോർഡിനോട് ചോദിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടി അടൂർ പ്രകാശിനെ ചോദ്യം ചെയ്തതോടെ കോൺഗ്രസ് മിണ്ടാതിരിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. കൊടിമരം മാറ്റിയതടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം തുടരട്ടെയെന്നും അടൂർ പ്രകാശ്-ആന്റോ ആന്റണി-ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച സംബന്ധിച്ച് മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group