ആഗോള അയ്യപ്പ സംഗമം; പിന്തുണ പ്രഖ്യാപിച്ച്‌ എസ്‌എന്‍ഡിപി യോഗം

Spread the love

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് എസ്‌എന്‍ഡിപി യോഗവും പിന്തുണ പ്രഖ്യാപിച്ചു. സംഗമത്തില്‍ പങ്കെടുക്കും. ആരും വിട്ടുനില്‍ക്കുന്നതു ശരിയല്ലെന്നും പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണു വേണ്ടതെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മുന്‍പ് എന്തുചെയ്തു ചെയ്തില്ല എന്നതിലല്ല ഇപ്പോഴെന്തു ചെയ്യുന്നുവെന്നതിലാണു പ്രസക്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശരിയുടെ പക്ഷത്താണു നില്‍ക്കേണ്ടത്. ശബരിമലയുടെ പേരും പ്രശസ്തിയും ലോകമാകെയെത്തിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റംവരുത്തില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. എല്ലാവരും പങ്കെടുക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.