video
play-sharp-fill

അയ്യപ്പ ജ്യോതി ഇന്ന്; പൂർണ്ണ പിന്തുണയെന്ന് പന്തളം കൊട്ടാരം

അയ്യപ്പ ജ്യോതി ഇന്ന്; പൂർണ്ണ പിന്തുണയെന്ന് പന്തളം കൊട്ടാരം

Spread the love


സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല കർമ്മസമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന്. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകിട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കൽ. അയ്യപ്പജ്യോതിക്ക് പൂർണ്ണപിന്തുണ നല്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ വ്യക്തമാക്കി. ശബരിമല ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായാണ് ജ്യോതി തെളിയിക്കൽ. എൻഎസ്എസ് പിന്തുണ കൂടി ഉറപ്പായതോടെ പരിപാടിയിലൂടെ വലിയ രാഷ്ട്രീയനേട്ടമുണ്ടാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ലിംഗ നീതിക്ക് വേണ്ടിയുള്ള സർക്കാരിന്റെയും സിപിഎമ്മിന്റെയും വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാർ സംഘടനകൾ ജ്യോതി തെളിയിക്കുന്നത്. വനിതാ മതിലിനെ കടുത്ത ഭാഷയിൽ എതിർത്ത എൻഎസ്എസ് വിശ്വാസികൾക്ക് ആവശ്യമെങ്കിൽ ജ്യോതിയിൽ അണിചേരാമെന്നാണ് നിലപാടെടുത്തത്. ബിജെപി ആഗ്രഹിച്ച പിന്തുണ കിട്ടിയപ്പോൾ സിപിഐഎമ്മും കോൺഗ്രസ്സും എൻഎസ്എസിനെ വിമർശിച്ചു. പക്ഷെ എൻഎസ്എസ് നേതാക്കൾ നേരിട്ട് ജ്യോതിയിൽ പങ്കെടുക്കില്ല. മുൻ ഡിജിപി ടി പി സെൻകുമാർ, പിഎസ്സി ചെയർമാനായിരുന്ന കെ എസ് രാധാകൃഷ്ണൻ അടക്കമുള്ളവർ അയ്യപ്പ ജ്യോതിയിൽ അണിചേരും. കോട്ടയം ജില്ലയിൽ ജില്ലാ അതിർത്തിയായ നെല്ലാപ്പാറ മുതൽ ഇടിഞ്ഞില്ലം വരെയാണ് അയ്യപ്പജ്യോതി തെളിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group