
സ്വന്തം ലേഖകൻ
കൊച്ചി: അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തതിന് 1800 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ജില്ലയിലെ വിവിധിയിടങ്ങളിലായി പങ്കെടുത്തവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അനധികൃതമായും ന്യായവിരുദ്ധമായും സംഘം ചേരൽ, മാർഗതടസം സൃഷ്ടിക്കൽ തുടങ്ങിയവ ആരോപിച്ചാണ് കേസ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ എം എ ബ്രഹ്മരാജ്, എം എൻ ഗോപി തുടങ്ങിയവർക്കെതിരെയും കേസുണ്ട്. അയ്യപ്പ ജ്യോതിയുടെ വീഡിയോ പരിശോധിച്ചു വരികയാണെന്നും കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.