video
play-sharp-fill

അയ്യപ്പ ജ്യോതി പ്രയാണ യാത്രയ്ക്ക് സ്വീകരണം നൽകി

അയ്യപ്പ ജ്യോതി പ്രയാണ യാത്രയ്ക്ക് സ്വീകരണം നൽകി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:പന്തളം കൊട്ടാരത്തിന്റെയും ആചാര സംരക്ഷണസമിതിയുടെയും ശബരിമല കർമ്മസമിതിയുടെയും നേതൃത്വത്തിൽ നടന്ന അയ്യപ്പ ജ്യോതി പ്രയാണ രഥയാത്രയ്ക്ക് തിരുനക്കരയിൽ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

നാഗമ്പടം ക്ഷേത്രത്തിൽ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടുകൂടി തിരുനക്കരയിലേക്ക് എത്തി.തുടർന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള, ശബരിമല കർമ്മസമിതി സെക്രട്ടറി കെ.പി.ഗോപിദാസ്, ശബരി ധർമ്മസഭ സെക്രട്ടറി ശങ്കർ സ്വാമി, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്റ് മോഹൻ.കെ.നായർ, ചിന്മയാ മിഷൻ പ്രസിഡൻറ് എൻ.രാജഗോപാൽ, ബാലഗോകുലം മേഖലാ സെക്രട്ടറി ഗിരീഷ് കുമാർ, തേക്കേനട ഭക്തജന സംഘം പ്രസിഡൻറ് ശങ്കർ, എൻ.സോമശേഖരൻ, സിന്ധു മനോജ്, ദേവകി ടീച്ചർ, എന്നിവർ നേതൃത്വം നൽകി.