play-sharp-fill
കോഴ്സ് കഴിഞ്ഞ് 2 വർഷം കഴിഞ്ഞിട്ടും കോഷൻ ഡെപ്പോസിറ്റ് തിരിച്ചു നൽകിയില്ല, വിവരാവകാശം നൽകി വിദ്യാർഥിയുടെ പിതാവ്: ഒടുവിൽ കോളേജ് 20000 രൂപ പിഴ അടയ്ക്കാൻ ഉത്തരവ്

കോഴ്സ് കഴിഞ്ഞ് 2 വർഷം കഴിഞ്ഞിട്ടും കോഷൻ ഡെപ്പോസിറ്റ് തിരിച്ചു നൽകിയില്ല, വിവരാവകാശം നൽകി വിദ്യാർഥിയുടെ പിതാവ്: ഒടുവിൽ കോളേജ് 20000 രൂപ പിഴ അടയ്ക്കാൻ ഉത്തരവ്

 

തിരുവനന്തപുരം: വിദ്യാർത്ഥിയുടെ കോഷൻ ഡെപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ. ഇടുക്കി പീരുമേട് അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസാണ് പിഴ ഒടുക്കേണ്ടത്. സംസ്ഥാന വിവരാവകാശ കമ്മിഷണർ തിരുവനന്തപുരത്ത് നടത്തിയ വിചാരണക്ക് ശേഷമാണ് ഉത്തരവിട്ടത്.

 

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിക്ക് ലഭിക്കാനുള്ള കോഷൻ ഡപ്പോസിറ്റ് നൽകിയില്ലെന്ന് കാണിച്ച് കോട്ടയം അമ്പാറനിരപ്പേൽ സ്വദേശി സുരേഷ് കുമാറിൻറെ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാതിരുന്നതാണ് കുറ്റം.

 

കോളജിലേക്ക് കുട്ടി തുക വല്ലതും നൽകാൻ കുടിശികയുണ്ടോ എന്ന് നോക്കിയിട്ട് ഡപ്പോസിറ്റ് ബാക്കിയുണ്ടെങ്കിൽ നൽകാമെന്ന് അറിയിച്ച കോളജ് അധികൃതർ കോഴ്സ് കഴിഞ്ഞ് രണ്ടു വർഷമായിട്ടും പ്രശ്നം തീർപ്പാക്കിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2022 നവംബറിലും 2023 മേയ് മാസത്തിലും നൽകിയ പരാതികളോടും ജൂൺ, നവംബർ മാസങ്ങളിൽ വിവരാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിനോടും പ്രിൻസിപ്പൽ പ്രതികരിച്ചില്ല. 2024 ജനുവരി 18 ന് കമ്മിഷൻ തിരുവനന്തപുരത്തേക്ക് ഹിയറിംഗിന് വിളിച്ചിട്ടും പ്രിൻസിപ്പൽ എത്തിയില്ല. കമ്മിഷൻ സമൻസയച്ച് 2024 മേയ് ഒമ്പതിന് വരുത്തിയപ്പോൾ നൽകിയ മൊഴിയും തൃപ്തികരമല്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറയുന്നു.

 

വിവരങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുകയും വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടും മറുപടി നൽകുന്നതിൽ ഗുരുതര വീഴ്ച വരുത്തുകയും ചെയ്തതും ശിക്ഷക്ക് കാരണമായി. ഈ മാസം 30-നകം പിഴ ഒടുക്കണം. ഇല്ലെങ്കിൽ കളക്ടര്‍ മുഖേന ജപ്തി നടപടിയിലൂടെ തുക മേടിച്ചെടുക്കാമെന്നും ഉത്തരവിലുണ്ട്.