
കോട്ടയം : മുന്നറിയിപ്പില്ലാതെ കോട്ടയത്തെ അയ്യപ്പ സേവാ സംഘം ഓഫീസ് ദേവസ്വം ബോർഡ് കൈവശപ്പെടുത്തിയെന്ന കേസ് കോട്ടയം അഡിഷനൽ മുൻസിഫ് കോടതിയിലേക്ക്.
തിരുനക്കര മഹാ.ദേവ ക്ഷേത്ര മൈതാനത്തെ അഖില ഭാരത അയ്യപ്പ സേവാ സംഘം ശാഖാ കെട്ടിടം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തതു സംബന്ധിച്ച കേസ് കോട്ടയം അഡിഷനൽ മുൻസിഫ് കോടതിയിൽ തുടരാൻ ഹൈക്കോടതി ഉത്തരവ്.
അയ്യപ്പ സേവാസംഘം ശാഖാ
സെക്രട്ടറിയും ക്ഷേത്ര ഉപദേശക സമിതി മുൻ സെക്രട്ടറിയുമായ ജയകുമാർ തിരുനക്കര നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഇത് സംബന്ധിച്ച നിർദേശങ്ങൾ സഹിതം കഴിഞ്ഞ ജൂണിൽ
ഹൈക്കോടതിയിലെ അന്നത്തെ
ദേവസ്വം ബോർഡ് ബഞ്ച് കേസ് തീർപ്പാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര ഉപദേശക സമിതിക്കു പുറമേ ദേവസ്വം ബോർഡിനെയും കക്ഷികളാക്കണമെന്ന് ഉത്തരവിലുണ്ട്. നിലവിലെ ഹർജിയിൽ വേണ്ട തിരുത്തലുകൾ നടത്താനും അനുമതിയുണ്ട്. കെട്ടിടത്തിലെ പ്രവർത്തന അനുമതിക്കും കൈവശാവകാശം തിരികെ ലഭിക്കുന്നതിനും വേണ്ട അപേക്ഷ പുതിയ ഹർജിയിൽ ഉൾപ്പെടുത്താം. വാദി ഭാഗത്തിനായി അഭിഭാഷകരായ കെ.രാധാകൃ ഷ്ണൻ നായർ, ബിജു ബാലകൃഷ്ണൻ എന്നിവർ ഹാജറായി.
2023 നവംബർ 13നു രാത്രി 9നു ദേവസ്വം ബോർഡ് അധികൃതർ മുന്നറിയിപ്പില്ലാതെ സേവാസംഘം ഓഫീസിൽ കടന്ന് കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും നോട്ടീസ് പതിച്ചെന്നുമാണ് കേസ്.
വൈക്കം ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ഓഫിസിന്റെ കീഴിലാണു തിരുനക്കര ദേവസ്വമെന്നും മുരാരി ബാബു വൈക്കം ഡപ്യൂട്ടി കമ്മിഷണറായിരുന്നപ്പോഴാണു സംഭവമെന്നും ജയകുമാർ തിരുനക്കര ആരോപിച്ചു. മുരാരി ബാബു കോട്ടയം അസിസ ന്റ് കമ്മിഷണറായിരിക്കെ, ക്ഷേത്ര ഗോപുരങ്ങളുടെയും ബലിക്കൽ പുരയുടെയും ശോച്യാവസ്‌ഥ സംബന്ധിച്ച വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച :തിനു തനിക്കു നോട്ടിസ് അയച്ചിരുന്നു.
പിന്നീട്, ക്ഷേത്രക്കുളത്തിലേക്കു ദേവസ്വം ശുചിമുറിയിലെ മാലിന്യം ഒഴുകിയെത്തുന്നതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെയെല്ലാം വൈരാഗ്യം മുരാരിക്ക് ഉണ്ടായിരുന്നെന്നും ഇതാണു കെട്ടിടം ഏറ്റെടുക്കലിലേക്കു നയിച്ചതെന്നും ജയകുമാർ ആരോപിച്ചു.
അതേസമയം, അയ്യപ്പ സേവാ സംഘത്തിന്റെ മുൻസിഫ് കോട തിയിലെ സിവിൽ കേസ് തുടരാൻ നിർദേശിക്കുക മാത്രമാണു ഹൈക്കോടതി ചെയ്തതെന്നു ദേവസ്വം ബോർഡ് അധികൃതർ പ്രതികരിച്ചു.




