ആഗോള അയ്യപ്പസംഗമത്തിന്‍റെ കണക്കില്‍ പിഴവ് സമ്മതിച്ച്‌ ദേവസ്വം ബോർഡ്: ഓഡിറ്ററുടെ ഭാഗത്ത് പ്രശ്നമില്ല: തിരുത്തല്‍ അടിയന്തരമായി നടത്താൻ ടാക്സ്ഫോഴ്സ് രൂപീകരിച്ചു: ഊരാളുങ്കല്‍ ആവശ്യപ്പെട്ട തുക നല്‍കില്ലെന്നും ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തില്‍ തീരുമാനമായി.

Spread the love

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്‍റെ കണക്കില്‍ പിഴവ് സമ്മതിച്ച്‌ ദേവസ്വം ബോർഡ്. ഓഡിറ്ററുടെ ഭാഗത്ത് പ്രശ്നമില്ല.
ഓഡിറ്ററുമായി കൃത്യമായി ആശയവിനിമയം നടത്തിയില്ല. തിരുത്തല്‍ അടിയന്തരമായി നടത്താൻ ടാക്സ്ഫോഴ്സിനെ രൂപീകരിച്ചു.

video
play-sharp-fill

ദേവസ്വം ബോർഡിന്‍റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച പിന്നീട് പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.ജയകുമാർ പറഞ്ഞു. അയ്യപ്പ സംഗമ നടത്തിപ്പില്‍ ഊരാളുങ്കല്‍ ആവശ്യപ്പെട്ട തുക നല്‍കില്ലെന്നും ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തില്‍ തീരുമാനമായി.

ഇന്നത്തെ യോഗത്തിലേക്ക് സ്പോണ്‍സർമാരുടെ പ്രതിനിധികളെയും ഊരാളുങ്കല്‍ അധികൃതരെയും വിളിപ്പിച്ചിരുന്നു. സംഗമത്തിന് ആകെ ചെലവായ തുക 6.32 കോടിയെന്നാണ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. എന്നാല്‍ പരിപാടി നടത്തിയ ഊരാളുങ്കലിന്‍റെ കീഴിലെ ഇവൻ്റ് മാനേജ്മെന്‍റ് കമ്പനിയായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കണ്‍സ്ട്രക്ഷൻ ജി എസ് ടി വകുപ്പിന് നല്‍കിയ ഇൻവോയിസില്‍ സംഗമത്തിന്റെ ചെലവ് ജി എസ് ടി അടക്കം 7.11 കോടിയാണ്. ദേവസ്വം കമ്മീഷണർ നവംബർ മാസം സ്പെഷ്യല്‍ കമ്മീഷണർക്ക് കൈമാറിയ എസ്റ്റിമേറ്റില്‍ സംഗമത്തിന്‍റെ ചെലവ് ജിഎസ്‍ടി ഉള്‍പ്പെടെ 4.5 കോടി രൂപ.

ഊരാളുങ്കല്‍ കണക്കുകള്‍ പെരുപ്പിച്ചു കാട്ടി എന്ന സംശയം ദേവസ്വം ബോർഡിനുണ്ട്. ഹൈക്കോടതിയില്‍ നല്‍കിയ ഓഡിറ്റ് റിപ്പോർട്ടില്‍ വസ്തുതാപരമായ പിഴവുകള്‍ ഉണ്ടെന്നും ബോർഡ് വാദിക്കുന്നു.