play-sharp-fill
അയ്യപ്പൻ ഒരാളെയും വെറുതെ വിടില്ല; തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കു വേണ്ടി അയ്യപ്പനെ കളത്തിലിറക്കി സുരേഷ് ഗോപി

അയ്യപ്പൻ ഒരാളെയും വെറുതെ വിടില്ല; തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്കു വേണ്ടി അയ്യപ്പനെ കളത്തിലിറക്കി സുരേഷ് ഗോപി

തേർഡ് ഐ പൊളിറ്റിക്‌സ്

തിരുവനന്തപുരം: അയ്യപ്പൻ ഒരാളെയും വെറുതെ വിടില്ലെന്ന കമന്റുമായി തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെയും കോൺഗ്രസിനെയും ഒരു പോലെ കുരുക്കിലാക്കുന്ന കമന്റുമായി സിനിമാ താരവും ബി.ജെ.പി എംപിയുമായ സുരേഷ് ഗോപി.

ശബരിമല സ്ത്രീപ്രവേശനവിവാദത്തെ വീണ്ടും ഓർമ്മിപ്പിച്ച് സുരേഷ് ഗോപി. മറ്റ് പാർട്ടികൾ വിവാദങ്ങളിൽ കുരുങ്ങിയിരിക്കുന്നതിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അന്വേഷണങ്ങൾ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങൾ എന്താകുമെന്നും ഇപ്പോൾ വ്യക്തമല്ല, എന്നാൽ ഞാൻ തികഞ്ഞ ഈശ്വര വിശ്വാസിയാണ്, ഒരാളുണ്ട് ആരെയും വെറുതെ വിടില്ല. ഞാൻ സ്ഥാനാർത്ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു-എന്റെ അയ്യൻ, എന്റെ അയ്യൻ’. സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളിലുണ്ടാകണം. ശക്തമായ ഭരണം കാഴ്ചവെക്കാൻ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെവിടെയൊക്കെ ബി.ജെ.പിയ്ക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതുതന്നെയാണ് മറ്റ് പാർട്ടികൾ ഭയക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ടെങ്കിൽ ഈ തിരഞ്ഞെടുപ്പ് ജനങ്ങൾക്ക് അതിനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.