play-sharp-fill
അയ്യപ്പഭക്തസംഗമം: ജില്ലയിൽ നിന്ന് കാൽ ലക്ഷം വിശ്വാസികൾ പങ്കെടുക്കും

അയ്യപ്പഭക്തസംഗമം: ജില്ലയിൽ നിന്ന് കാൽ ലക്ഷം വിശ്വാസികൾ പങ്കെടുക്കും

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ആഗ്രഹം സാധ്യമാകും വരെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജനുവരി 20നു തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്തസംഗമത്തിൽ ജില്ലയിൽ നിന്നും കാൽ ലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്ന് ശബരിമല കർമ്മസമിതി ജില്ലാ സംയോജകൻ ഡി. ശശികുമാറും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരിയും അറിയിച്ചു. ജില്ലയിലെ സാമുദായിക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, തന്ത്രി മുഖ്യന്മാർ, ആചാര്യന്മാർ, സന്യാസിശ്രേഷ്ഠന്മാർ, അടക്കമുള്ളവർ സംഗമത്തിൽ പങ്കെടുക്കും.