മഹാത്മ അയ്യൻകാളി 162-ാമത് ജന്മദിന ആഘോഷം; ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 2ന് കോട്ടയം പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ

Spread the love

കോട്ടയം: അയ്യങ്കാളിയുടെ 162-ാമത് ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച്‌ ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി (സിഎസ്‌ഡിഎസ്) താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 28ന് വൈകിട്ട് 2ന് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ജന്മദിന സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും.

തിരുനക്കര മൈതാനത്തുനിന്നു ആരംഭിക്കുന്ന ഘോഷയാത്ര റെസ്റ്റ് ഹൗസിൽ എത്തി സമാപിക്കും.

മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 4ന് കുറവിലങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് ഘോഷയാത്രയോടെ നടക്കുന്ന ജന്മദിന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും. സമ്മേളന പരിപാടികളുടെ ഭാഗമായി വിദ്യാഭ്യാസ അവാർഡ് ദാനവും കലാകായിക പരിപാടികളും നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group