video
play-sharp-fill

ആയുഷ്മാന്‍ കാര്‍ഡിന് അര്‍ഹതയുള്ളവർ ആരാണ്? നിങ്ങള്‍ അർഹരാണോ എന്ന് ഓണ്‍ലൈനില്‍ പരിശോധിക്കാം ; അപ്ക്ഷിക്കേണ്ട വിധവും അറിഞ്ഞിരിക്കാം

ആയുഷ്മാന്‍ കാര്‍ഡിന് അര്‍ഹതയുള്ളവർ ആരാണ്? നിങ്ങള്‍ അർഹരാണോ എന്ന് ഓണ്‍ലൈനില്‍ പരിശോധിക്കാം ; അപ്ക്ഷിക്കേണ്ട വിധവും അറിഞ്ഞിരിക്കാം

Spread the love

പ്രധാനമന്ത്രിയുടെ ജനകീയ ആരോഗ്യ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. ഇന്ത്യയിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കിയതാണ്. വലിയ ഹോസ്പിറ്റല്‍ ചെലവുകള്‍ ഒരു പരിധി വരെ പദ്ധതി നമ്മളെ സഹായിക്കും. പ്രതിവര്‍ഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ചികിത്സാ ചെലവാണ് നല്‍കുന്നത്.

ഇന്ത്യയുടെ ജനസംഖ്യയിലെ 50% ത്തോളം പേർ ഈ പദ്ധതിക്ക് അർഹരാണ്. കൂടാതെ ഇപ്പോള്‍ 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് പോലും ആയുഷ്മാൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ ആയുഷ്മാൻ കാർഡ് ലഭിക്കുന്നതിനായി നിങ്ങള്‍ അർഹരാണോ എന്ന് ഓണ്‍ലൈനില്‍ പരിശോധിക്കാം.

യോഗ്യത പരിശോധിക്കാനായി ആദ്യം പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://pmjay.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം, ‘ആം ഐ എലിജിബിള്‍’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തുടർന്ന് നിങ്ങളുടെ മൊബൈല്‍ നമ്ബർ ഇവിടെ നല്‍കണം, അതില്‍ ഒരു OTP വരും, ഈ OTP കൂടി നല്‍കുക.
ഇപ്പോള്‍ നിങ്ങള്‍ക്ക് സ്ക്രീനില്‍ ഒരു കാപ്ച കോഡ് കാണാം, അത് ഇവിടെ നല്‍കുക. ഇതിനുശേഷം നിങ്ങള്‍ ലോഗിൻ ചെയ്യണം, തുടർന്ന് നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ലഭിക്കും, അതില്‍ ആദ്യം നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുശേഷം, നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത് തിരയണം. ഇത് തിരയുന്നതിനായി നിങ്ങള്‍ ഒരു ഡോക്യുമെന്റ് നല്‍കേണ്ടതാണ്.  ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ആധാർ കാർഡ് തിരഞ്ഞെടുക്കാം. ആധാർ തിരഞ്ഞെടുത്ത ശേഷം, നിങ്ങള്‍ ആധാർ നമ്ബർ നല്‍കണം. ഇതിനുശേഷം നിങ്ങള്‍ സെർച്ച്‌ ക്ലിക്ക് ചെയ്യണം. ഇതോടെ പദ്ധതിക്കായുള്ള യോഗ്യതയെക്കുറിച്ച്‌ നിങ്ങള്‍ക്ക് മനസ്സിലാക്കാൻ കഴിയും.