
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തട്ടിപ്പ് : 171 ആശുപത്രികൾക്കെതിരെ നടപടി
സ്വന്തം ലേഖിക
ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തട്ടിപ്പ് നടത്തിയ 171 ആശുപത്രികൾക്കെതിരെ സർക്കാർ നടപടിയെടുത്തു.എം പാനൽ ലിസ്റ്റിൽനിന്ന് ആശുപത്രികളെ ഒഴിവാക്കിയതോടൊപ്പം 4.5 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഗുജറാത്ത്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തരാഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപ്രതികളാണ് കൂടുതലായി തട്ടിപ്പ് നടത്തിയിട്ടുള്ളത്. പുറത്താക്കിയ ആശുപത്രികളുടെ പട്ടിക പിഎംജെഎവൈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങൾക്ക് വർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് അവകാശപ്പെട്ട് 2018ലെ കേന്ദ്ര ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ദുർബല വിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾ പട്ടികയിലുണ്ടായിരുന്നു.
വ്യാജ മെഡിക്കൽ ബില്ലുകൾ സമർപ്പിക്കുന്നതിലൂടെ നിയമവിരുദ്ധമായ സ്വകാര്യ ആശുപത്രികൾ ആയുഷ്മാൻ ഭാരത് പദ്ധതി വ്യാപകമായി ദുരുപയോഗം ചെയ്തത്.ഈ പദ്ധതി പ്രകാരം, വളരെക്കാലം മുമ്പ് ഡിസ്ചാർജ് ചെയ്യപ്പെട്ട വ്യക്തികൾക്ക് ശസ്ത്രക്രിയകൾ നടത്തുമെന്ന് അവകാശപ്പെടുകയും വൃക്ക മാറ്റിവയ്ക്കൽ സൗകര്യമില്ലാത്ത ആശുപത്രികളിൽ ഡയാലിസിസ് നടത്തുകയും ചെയ്തു.ഉത്തരാഖണ്ഡ് സംസ്ഥാനത്ത് മാത്രം 697 വ്യാജ കേസുകളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.