video
play-sharp-fill
കര്‍ക്കിടക ചികിത്സ തുലാമാസത്തില്‍..! മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുര്‍വേദ ചികിത്സയില്‍ പ്രവേശിച്ചു; പൊതുപരിപാടികള്‍ റദ്ദാക്കി

കര്‍ക്കിടക ചികിത്സ തുലാമാസത്തില്‍..! മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുര്‍വേദ ചികിത്സയില്‍ പ്രവേശിച്ചു; പൊതുപരിപാടികള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍

തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുര്‍വേദ ചികിത്സയില്‍ പ്രവേശിച്ചു. സാധാരണ കര്‍ക്കിടകത്തില്‍ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാല്‍ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു. വീട്ടില്‍ തന്നെയാണ് രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സ.

തുടര്‍ന്ന് അടുത്ത ഏതാനും ദിവസത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. ഈ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഓഫിസില്‍ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകള്‍ നോക്കുക. പ്രധാന മീറ്റിങ്ങുകള്‍ ഓണ്‍ലൈനില്‍ നടത്തും. ഇന്നത്തെ മന്ത്രിസഭാ യോഗവും ഓണ്‍ലൈനില്‍ ആണ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group