
കർക്കിടക മാസത്തിൽ രോഗപ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുക…! അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആയുർവേദ ഔഷധക്കൂട്ടുകൾ വിതരണം ചെയ്തു
കോട്ടയം: അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തിൽ ആയുർവേദ ഔഷധക്കൂട്ടുകൾ വിതരണം ചെയ്തു.
ആയുർവേദ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ രോഗികൾക്ക് ഔഷധകൂട്ട് വിതരണം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
അഞ്ചുകിലോയുടെ ഔഷധ കൂട്ടുകളാണ് വിതരണം ചെയ്തത്. കർക്കിടക മാസത്തിൽ രോഗപ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഔഷധക്കൂട്ടുകൾ വിതരണം ചെയ്തത്.
ആയുർവേദ ഡോക്ടർ എം.ശ്രീദേവി പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0