ഡോ. സി.എന്‍ വിഷ്ണു മൂസ്സ് അന്തരിച്ചു

Spread the love

കോട്ടയം: ആയുര്‍വേദ ചികിത്സാരംഗത്തെ അഷ്ട വൈദ്യ പരമ്പരയില്‍ പെട്ട ഒളശ്ശ ചിരട്ടമണ്‍ ഇല്ലത്ത് ഡോ. സി എന്‍ വിഷ്ണു മൂസ്സ് (77) അന്തരിച്ചു. നേത്രരോഗ വിദഗ്ധനായിരുന്നു. കങ്ങഴ എംജിഡിഎം ഹോസ്പിറ്റല്‍, കോട്ടയം ഇന്റര്‍ ഓപ്റ്റിക്കല്‍സ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു .ചിരട്ട മണ്‍ ഇല്ലത്തുകാര്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആസ്ഥാന വൈദ്യ വിദഗ്ധരായിരുന്നു. അഷ്ടവൈദ്യ പ്രധാനി എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.

ഭാര്യ: ചേര്‍പ്പ് പടിഞ്ഞാറേടത്ത് പരേതയായ ഉഷ.
മക്കള്‍, അഭയ മൂസ്സ് (ബാംഗ്ലൂര്‍), മനു മൂസ്സ് (സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാക്കനാട്) , മരുമകന്‍: രോഹില്‍ ഭവദാസന്‍ (ബാംഗ്ലൂര്‍). സംസ്‌കാരം നാളെ (01/07/ 2025) രാവിലെ പത്തുമണിക്ക് ഒളശ്ശ ഇല്ലപ്പറമ്പില്‍.