ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിര ജോലി നേടാം; 63,700 രൂപ വരെ ശമ്പളം ലഭിക്കും; അപേക്ഷ ജൂണ്‍ നാല് വരെ

Spread the love

കോട്ടയം: കേരള സര്‍ക്കാരിന് കീഴില്‍ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സ്ഥിര ജോലി നേടാന്‍ അവസരം. ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.

ജില്ല അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ക്ക് കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ജൂണ്‍ 04.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ 01 ഒഴിവാണുള്ളത്. കണ്ണൂര്‍ ജില്ലയിലാണ് നിയമനം.

കാറ്റഗറി നമ്ബര്‍: 30/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 27900 രൂപമുതല്‍ 63700 രൂപവരെ ലഭിക്കും.

പ്രായം

19 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. usual age relaxation will be given to Scheduled Caste and Scheduled Tribe and Other Backward Classes.

യോഗ്യത

എസ്‌എസ്‌എല്‍സി വിജയിച്ചിരിക്കണം.

കേരള സര്‍ക്കാര്‍ അംഗീകരിച്ച മാസിയേഴ്‌സ് ട്രെയിനിങ് കോഴ്‌സ്/ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് ജയിച്ചിരിക്കണം.

Candidates should submit the application for this Post to the above District and should note the name of that District against the relevant column of the Online Application.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ആദ്യമായി അപേക്ഷിക്കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.