play-sharp-fill
കോട്ടയം ജില്ലാ ആയുർവേദ കോവിഡ് റസ്‌പോൺസ് സെൽ മീറ്റിംഗ് നടന്നു

കോട്ടയം ജില്ലാ ആയുർവേദ കോവിഡ് റസ്‌പോൺസ് സെൽ മീറ്റിംഗ് നടന്നു

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലാ ആയുർവേദ കോവിഡ് റെസ്‌പോൺസ് സെൽ മീറ്റിംഗ് നടന്നു. കോട്ടയം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ ഇതുവരെ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ജില്ലാ കോഡിനേറ്റർ ഡോ.ലിന്റാ ജോൺസ് വിശദീകരിച്ചു.


ജില്ലയിലെ സ്ഥാപനങ്ങളിൽ നടന്നുവരുന്ന ആയുർ രക്ഷാ ക്ലിനിക്കുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും വിശദമായി ചർച്ചയും നടന്നു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സംഘടനകളിലെ പ്രതിനിധികളെയും കൂടി ഉൾപ്പെടുത്തി ഇനിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുവാൻ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഖായുഷ്യം പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ജില്ലയിലെ ഗവൺമെന്റ് അംഗീകൃത വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക് പ്രതിരോധ ഔഷധങ്ങൾ നൽകുവാനും തീരുമാനിച്ചു.

ചെയർപേഴ്‌സൺ ഡോ. സി. ജയശ്രീയുടെ (ജില്ലാ മെഡിക്കൽ ഓഫീസർ, കോട്ടയം) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സഖറിയാസ് കുതിരവേലിൽ (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കോട്ടയം ജില്ലാ പഞ്ചായത്ത്), ഡോ.രാജശ്രീ (അസി. പ്രൊഫസർ, ഗവ. ആയുർവേദ കോളേജ് കോളേജ്, തൃപ്പൂണിത്തുറ) ഡോ.ആർ.വി. അജിത് (ചീഫ് മെഡിക്കൽ ഓഫീസർ, ജില്ലാ ആയുർവേദ ആശുപത്രി കോട്ടയം), ഡോ.അഖിൽ എം. (AMAI ), ഡോ. വിജിത്ത് ശശിധരൻ (ശ്രീകൃഷ്ണ ആയുർവേദ ചികിത്സാലയം, വൈക്കം) ഡോ.രതി ബി. ഉണ്ണിത്താൻ (റിട്ട.ജില്ലാ മെഡിക്കൽ ഓഫീസർ, കോട്ടയം) തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ മെഡിക്കൽ ഓഫീസ് ഉൾപ്പെടുന്ന സ്ഥലം ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഓൺലൈൻ ആയിട്ടാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.