ചേര്‍ത്തല ഐഷ കൊലപാതകം; പ്രതിയായ സെബാസ്റ്റ്യന്റെ വീട്ടിലെ കുളത്തില്‍ പോലീസ് പരിശോധന

Spread the love

ആലപ്പുഴ: ചേര്‍ത്തല സ്വദേശിനി ഐഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സെബാസ്റ്റ്യന്റെ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടിലെ കുളത്തില്‍ പോലീസ് പരിശോധന നടത്തുന്നു.

video
play-sharp-fill

വീടിന് വടക്കുവശമുള്ള കുളമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെളിയും മണ്ണും നീക്കി പരിശോധിക്കുന്നത്. ഈ കുളത്തിലാണ് സെബാസ്റ്റ്യന്‍ ആഫ്രിക്കന്‍ മുഷി ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ വളര്‍ത്തിയിരുന്നത്.

ക്രൈംബ്രാഞ്ച് സംഘം നേരത്തേ ബിന്ദു പത്മനാഭന്‍ കൊലക്കേസിലും ജൈനമ്മ കൊലക്കേസിലും സെബാസ്റ്റ്യന്റെ വീടും സമീപത്തുണ്ടായിരുന്ന കുളങ്ങളുമെല്ലാം വറ്റിച്ചു പരിശോധിച്ചിരുന്നു. എന്നാല്‍, ഈ കുളം പരിശോധിച്ചിരുന്നില്ല. ഐഷ കൊലക്കേസില്‍ അന്വേഷണം നടത്തുന്ന ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group