video
play-sharp-fill
അയോധ്യ ഭൂമി തർക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അയോധ്യ ഭൂമി തർക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സ്വന്തംലേഖകൻ

കോട്ടയം : അയോധ്യ ഭൂമി തർക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മധ്യസ്ഥ ചർച്ചകൾക്കായി നിയോഗിച്ച എഫ്.എം ഖലീഫുള്ള സമിതി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ നിർമ്മോഹി അഘാര, സുന്നി വഖഫ് ബോർഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവർക്ക് തുല്യമായി വീതിക്കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയിലാണ് മധ്യസ്ഥ സമിതിയെ നിയോഗിക്കാൻ കോടതി തീരുമാനിച്ചത്. സുപ്രീംകോടതിയിലെ മുൻ ന്യായാധിപൻ എഫ്.എം. ഖഫീലുള്ള മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു, യോഗാചാര്യൻ ശ്രീ ശ്രീ രവിശങ്കർ എന്നിവടങ്ങിയ സമിതിയെ മാർച്ച് എട്ടിനാണ് മധ്യസ്ഥ ചർച്ചകൾക്കായി സുപ്രീം കോടതി നിയോഗിച്ചത്. സമിതി റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിലാണ് കേസ് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചത്. സമതിയുടെ സിറ്റിംഗുകളിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നതിനാൽ റിപ്പോർട്ടിലെ പരാമർശങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവർ അംഗങ്ങളുമായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ നിർമ്മോഹി അഘാര, സുന്നി വഖഫ് ബോർഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവർക്ക് തുല്യമായി വീതിക്കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിയാണ് കോടതി പുനപ്പരിശോധിക്കുന്നതിൻറെ ഭാഗമായാണ് കോടതി സമതിയെ നിയോഗിച്ചത്. അയോധ്യയിൽ തർക്ക ഭൂമിക്ക് പുറമെയുള്ള 67 ഏക്കറോളം വരുന്ന മിച്ച ഭൂമി രാമജന്മ ഭൂ മി ന്യാസിന് വിട്ട് കൊടുക്കാൻ അനുമതി തേടി കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന ഹർജിയും ബെഞ്ചിൻറെ പരിഗണനയിലുണ്ട്. റിപ്പോർട്ട് പരിഗണിക്കുന്ന സുപ്രീം കോടതി വേഗത്തിൽ വിധി പറയുമോയെന്ന് വ്യക്തമല്ല.