play-sharp-fill
ഡ്യൂട്ടിയ്ക്കിടെ വാട്‌സ്‌ആപ്പിൽ ചാറ്റിംഗ് ; അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ

ഡ്യൂട്ടിയ്ക്കിടെ വാട്‌സ്‌ആപ്പിൽ ചാറ്റിംഗ് ; അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ

 

ജബല്‍പുര്‍: അയോധ്യ കേസില്‍ വിധി പറയുന്നതുമായി ബന്ധപ്പെട്ടു സുരക്ഷാ ഡ്യൂട്ടിക്കിടെ വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്ത പൊലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. അഞ്ചു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷാ ഡ്യൂട്ടിക്കിടെ വാട്‌സ്‌ആപ്പില്‍ ചാറ്റില്‍ മുഴുകിയ പൊലീസുകാർക്കാണ് ചാറ്റിംഗ് കെണി ആയത്.

മധ്യപ്രദേശിലെ ജബല്‍പൂരിലാണു സംഭവം. സംഘര്‍ഷ ബാധിത മേലകളിലാണ് ഈ പൊലീസുകാരെ ജോലിക്കു നിയോഗിച്ചിരുന്നത്. എന്നാല്‍, ജബല്‍പുര്‍ എസ്‌പി ഈ മേഖലകളില്‍ അപ്രതീക്ഷിത പരിശോധന നടത്തിയപ്പോള്‍ പൊലീസുകാര്‍ വാട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു.

ഇവരെ സസ്‌പെന്‍ഡ് ചെയ്ത് ശനിയാഴ്ച വൈകിട്ട് തന്നെ ഉത്തരവിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയോധ്യ വിധി കണക്കിലെടുത്ത് 2500 പൊലീസുകാരെയാണ് ജബല്‍പൂരില്‍ വിവിധ ഭാഗങ്ങളിലായി സുരക്ഷയ്ക്കു നിയോഗിച്ചിരുന്നത്. 25 താത്കാലിക പൊലീസ് ഔട്ട്‌പോസ്റ്റുകളും സ്ഥാപിച്ചിരുന്നു

Tags :