
സ്വന്തം ലേഖിക.
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ക്ഷണിക്കപ്പെട്ടവരാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
താൻ അതില്‍ അഭിപ്രായം പറയേണ്ടതുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡല്‍ഹിയില്‍ നിന്ന് മടങ്ങിവന്ന ശേഷമാണ് ഗവര്‍ണറുടെ പ്രതികരണം. തനിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം. തന്‍റെ കാറിന്‍റെ അടുത്തേയ്ക്ക് പ്രതിഷേധക്കാര്‍ എത്തിയപ്പോഴാണ് വാഹനത്തിന് പുറത്തിറങ്ങി പ്രതികരിച്ചത്.
ഭരണപരമായ ഉത്തരവാദിത്വമായതിനാല്‍ സ്ഥിരം വിസി നിയമനത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതിനിടെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകൻ റിമാൻഡിലായതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഗവര്‍ണര്‍ മാധ്യമങ്ങളോട് കയര്‍ത്തു. അതൊന്നും തനിക്ക് അറിയേണ്ട കാര്യമില്ലെന്നും പല സ്ഥലങ്ങളില്‍ നിന്നും തനിക്ക് ലിസ്റ്റ് കിട്ടുമെന്നും എന്നാല്‍ അത് മാധ്യമങ്ങളെ ബോധിപ്പിക്കേണ്ടതില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.