play-sharp-fill
ജസ്റ്റിസ് യു.യു.ലളിത് പിൻമാറി ; അയോധ്യ കേസ് ജനുവരി 29-ലേക്ക് മാറ്റി

ജസ്റ്റിസ് യു.യു.ലളിത് പിൻമാറി ; അയോധ്യ കേസ് ജനുവരി 29-ലേക്ക് മാറ്റി


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ന് പരിഗണിക്കാനിരുന്ന അയോധ്യകേസ് വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിൻമാറി. ഇതേ തുടർന്ന് കേസിൽ വാദം കേൾക്കുന്നത് ജനുവരി 29-ലേക്ക് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ നിന്നാണ് യു.യു.ലളിത് പിൻമാറിയത്. 29-ന് പുതിയ ചീഫ് ജസ്റ്റിസിന്റെ തന്നെ അധ്യക്ഷതയിൽ പുതിയ ബെഞ്ചായിരിക്കും കേസിൽ വാദം കേൾക്കുക.

യു.യു.ലളിത് അഭിഭാഷകനായിരുന്ന സമയത്ത് ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ കല്യാൺ സിങിനായി ഹാജരായിരുന്നുവെന്ന് മുസ്ലിം സംഘടനകൾക്ക് വേണ്ടി ഹാജരായ രാജീവ് ദിവാൻ ആരോപിച്ചു. ഇതേ തുടർന്നാണ് യു.യു.ലളിത് പിൻമാറിയത്.
യു.യു.ലളിതിനെ കൂടാതെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എൻ.വി രമണ, യഡി.വൈ ചന്ദ്രചൂഢ് എന്നിവർ ഉൾപ്പെട്ടതായിരുന്നു ബെഞ്ച്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group