സാധാരണക്കാരുടെ ആശ്രയമായിരുന്നു പൗലോസ് ദ്വിതിയൻ ബാവാ: വൈഎംസിഎ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ വിയോഗത്തിൽ വൈഎംസിഎ കോട്ടയം സബ് റിജിയൺ കമ്മിറ്റി അനുശോചിച്ചു.

ക്രൈസ്തവ സമൂഹത്തിനും എക്യുമെനിക്കൽ പ്രസ്ഥാനത്തിനും തീരാനഷ്ടവുമാണ്. ആതുരസേവനത്തിനു വലിയ മാതൃകയായിരുന്നു ബാവായെന്നു യോഗം അനുസ്മരിച്ചു. ചെയർമാൻ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ പ്രഫ.ഡോ. രാജൻ ജോർജ് പണിക്കർ, നവിൻ മാണി, രെഞ്ചു കെ. മാത്യു, ജോർജ് മാത്യു, അരുൺ മർക്കോസ്, വൈസ്‌ചെയർമാൻ ജോബി ജെയ്ക് ജോർജ്, ജനറൽ കൺവീനർ ജോമി കുര്യാക്കോസ്, ബ്രിട്ടോ ബാബു, എം.സി. ജോസഫ്, കുറിയാക്കോസ് തോമസ്, രാജൻ സഖറിയ, ബെന്നി പൗലോസ്, ജോസ് പുന്നൂസ്, സജി എം. നൈനാൻ, ആശ ബിനോ എന്നിവർ പ്രസംഗിച്ചു.