
അയ്മനം:
ഒരു മയിലാണ് ഇപ്പോൾ അയ്മനത്തെ താരം. അയ്മനം പഞ്ചായത്തിലെ 14ാം വാർഡിലും, കുമ്മനം തട്ടുങ്കൽ
ഭാഗത്തുമായി പാറി നടക്കുന്ന മയിൽ നാട്ടുകാർക്ക് കൗതുകമായി.
ഇന്നു രാവിലെയാണ് മയിലിനെ നാട്ടുകാർ കണ്ടത്. ആദ്യം കുമ്മനം ഭാഗത്ത് എത്തിയ മയിൽ ആ പ്രദേശത്താകെ പറന്നു നടന്നു. കുട്ടികളും മറ്റും മയിലിനു പുറകെ ഓടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില കുസൃതി പിള്ളേർ കല്ലെടുത്തെറിഞ്ഞു. ഇതോടെ മയിൽ അവിടെ നിന്ന് പറന്നകന്നു.
പിന്നീട് തട്ടുങ്കൽ. ഭാഗത്ത് എത്തി. വിവിധ സ്ഥലങ്ങളിൽ കണ്ടത് ഒരേ മയിൽ ആണോ ഒന്നിൽ കൂടുതലുണ്ടോ എന്ന് വ്യക്തമല്ല. എന്തായാലും മയിൽ അയ്മനത്ത് കൗതുക കാഴ്ചയായി മാറിയിട്ടുണ്ട്.
.