
അയ്മനത്ത് കൊവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ സെന്റർ ആശുപത്രിയിലെ നഴ്‌സിന്; നഴ്‌സ് അയ്മനത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി വിവരം; നഴ്‌സിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: അയ്മനത്ത് കൊവിഡ് സ്ഥിരീകരിച്ചത് മെഡിക്കൽ സെന്റ് ആശുപത്രിയിലെ നഴ്‌സിന് എന്നു റിപ്പോർട്ട്. മെഡിക്കൽ സെന്റർ ആശുപത്രിയിലെ നഴ്‌സ്ആയ 52 കാരിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവർ മെഡിക്കൽ സെന്റർ ആശുപത്രിയിലെ നഴ്‌സാണ് എന്നു പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ സ്ഥിരീകരിച്ചു.
എന്നാൽ, വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് പ്രതിനിധി മെഡിക്കൽ സെന്റർ ആശുപത്രിയിലെ പി.ആർ.ഒയെ ബന്ധപ്പെട്ടെങ്കിലും ഏതേപ്പറ്റി അറിയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കൊവിഡ് ബാധിതനായ ആൾ മെഡിക്കൽ സെന്റർ ആശുപത്രിയിൽ എത്തിയിരുന്നതായി പ്രചാരണം ഉണ്ടായിരുന്നു. ഇയാളിൽ നിന്നാവും മെഡിക്കൽ സെന്ററിലെ നഴ്‌സിനു രോഗം സ്ഥിരീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
അടുത്ത ദിവസം തന്നെ ഇവരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടേയ്ക്കും. ഇതിനു ശേഷം അയ്മനം മുതൽ ഇവർ സഞ്ചരിച്ച പ്രദേശത്തുള്ള ആളുകൾ ജാഗ്രത പാലിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം.