
അയ്മനം: ഒരു കാൽ മുറിച്ചുമാറ്റിയ വികലാംഗനായ വയോധികനെബന്ധുക്കൾ
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അയ്മനം പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് പട്ടാപകൽ കണ്ടെത്തിയ വയോധികന് 75 വയസ്സ് തോന്നിക്കും. ഊന്ന് വടികൾ ഉൾപ്പെടെയാണ്
അയ്മനം പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് സ്ലാബിനോട് ചേർന്ന് മനസാക്ഷി മരവിച്ചവർ.വൃദ്ധനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.
ഇയാൾ തളർന്ന് അവശനിലയിൽ ആയതിനെ തുടർന്ന് നാട്ടുകാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുപ്രവർത്തകരായ ടി.ഡി പ്രസന്നൻ, പ്രദീപ്, രാജേഷ് എന്നിവരാണ് മുൻകൈയെടുത്ത് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയത്.
കോട്ടയം വെസ്റ്റ് പോലീസും സ്ഥലത്ത് എത്തിയിരുന്നു: ആളെ കുറിച്ചുള്ള കുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല



