play-sharp-fill
അയ്മനം ഗ്രാമപഞ്ചായത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങൾ മാതൃകയാക്കാൻ ത്രിപുര സംഘം: അയ്മനം പഞ്ചായത്ത് ഓഫിസ് സന്ദർശിച്ച് ത്രിപുരയിൽ നിന്നുള്ള പ്രതിനിധി സംഘം

അയ്മനം ഗ്രാമപഞ്ചായത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങൾ മാതൃകയാക്കാൻ ത്രിപുര സംഘം: അയ്മനം പഞ്ചായത്ത് ഓഫിസ് സന്ദർശിച്ച് ത്രിപുരയിൽ നിന്നുള്ള പ്രതിനിധി സംഘം

അയ്മനം : ഗ്രാമപഞ്ചായത്ത് ഓഫീസ് ത്രിപുര ജനപ്രതിനിധികളുടെയും
ഉദ്യോഗസ്ഥരുടെയും സംഘം സന്ദർശിച്ചു.അയ്മനം ഗ്രാമപഞ്ചായത്തിന് ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കേഷന്‍ പ്രവർത്തനങ്ങൾ പഠന വിധേയമാക്കുന്നതിനാണ് ത്രിപുര സംഘം പഞ്ചായത്ത് സന്ദർശിച്ചത്.

40 അംഗ സംഘത്തെ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം എന്നിവരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘത്തോട് ഐഎസ്ഒ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളെപ്പറ്റി പഞ്ചായത്ത് സെക്രട്ടറി ബിനു എസ്.ഐ, അസിസ്റ്റന്റ് സെക്രട്ടറി സുനിൽകുമാർ എൻ. സി, ജൂനിയർ സൂപ്രണ്ട് മധു.ഡി എന്നിവർ വിശദീകരിച്ചു.

ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്ന കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ
(കില) നേതൃത്വത്തിലാണ് സംഘം അയ്മനം ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചത്. സംസ്ഥാനത്ത് ഐഎസ്ഒ പ്രവർത്തനങ്ങളെ പറ്റി പഠിക്കുന്നതിന് അയ്മനം പഞ്ചായത്താണ് കില തിരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനക്ഷേമകരമായ പ്രവർത്തനങ്ങളും, പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിൽ അയ്മനം പഞ്ചായത്ത് ഭാരതത്തിനു തന്നെ ഒരു മാതൃക ആണെന്ന് സംഘത്തലവനും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ ‘ബലായ് ഗുസ്വാമി’ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു. അയ്മനം

ഗ്രാമപഞ്ചായത്ത് സംവിധാനം ത്രിപുരയിൽ ഉള്ളതിൽ നിന്നും വളരെ വ്യതസ്തമായും അത്ഭുതം ഉളവാക്കിയതായും ത്രിപുര വെസ്റ്റ് പഞ്ചായത്ത് ഡയറക്ടർ ‘പ്രസൂൺ ഡേ’ പറഞ്ഞു. പഞ്ചായത്ത്‌ ഭരണസമിതി അംഗം ബിജു മാന്താറ്റിൽ പ്രതിനിധി സംഘത്തിനു നന്ദി അറിയിച്ചു.