വൈദ്യുതി പോയാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അയ്മനം കെ.എസ്.ഇ.ബി- അധികൃതർ അറിയിച്ചു

Spread the love

അയ്മനം : തുടർച്ചയായി ഉണ്ടാകുന്ന അതിശക്തമായ മഴയിലും കാറ്റിലും പലയിടങ്ങളിലും ലൈനിലേക്ക് വൃക്ഷങ്ങളും ശിഖരങ്ങളും വീഴുന്നതിനാൽ സബ്സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി ഫീഡറുകളും കൂടാതെ എൽടി ലൈനുകളും തകരാറിലാകുന്നുണ്ട്.

video
play-sharp-fill

11 കെവി ലൈനുകൾ ട്രിപ്പ്‌ ആയികഴിഞ്ഞാൽ സബ്‌സ്റ്റേഷനിൽ നിന്ന് 3 മിനിറ്റ് ഇടവിട്ട് 3 തവണ ലൈൻ ചാർജ് ചെയ്ത് നോക്കും. ആ 3 തവണയും ലൈൻ ട്രിപ്പ്‌ ആയാൽ പിന്നെ ചാർജ് ചെയ്യില്ല.

അങ്ങനെ വന്നാൽ 11 കെവി ലൈൻ പരിശോധിച്ച് അപകടാവസ്ഥ ഒഴിവാക്കാതെ 11 കെവി ഫീഡറുകൾ ചാർജ് ചെയ്യാൻ സാധിക്കില്ല എന്നതിനാൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കാലതാമസം നേരിട്ടേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സമയത്ത് ജനങ്ങളിൽ നിന്ന് ഫോൺ വഴി കിട്ടുന്ന വിവരങ്ങൾ ലൈൻ തകരാറായ സ്ഥലം എത്രയും വേഗം കണ്ടുപിടിക്കാനും അവ പരിഹരിക്കാനും വളരെ നിർണായകമാണ്. ആയതിനാൽ

1) ലൈൻ ചാർജ് ചെയ്ത് നോക്കിയപ്പോൾ പോസ്റ്റിൽ നിന്നോ, ലൈനിൽ നിന്നോ, ട്രാൻഫോർമറിൽ നിന്നോ പൊട്ടിത്തെറി ശബ്ദമോ തീയോ കണ്ടത്,
2) പോസ്റ്റ്‌ പൊട്ടി കിടക്കുന്നത്

3) ലൈനിൽ വൃക്ഷം/ശിഖരം കിടക്കുന്നത്,
4) കമ്പി/സർവീസ് വയർ പൊട്ടി കിടക്കുന്നത്

തുടങ്ങിയ അപകട സംബന്ധമായ പരാതികൾ മാത്രം വൈദ്യുതി സപ്ലൈ പോയ ആദ്യ മണിക്കൂറിൽ വിളിച്ചറിയിക്കുക.
കമ്പി പൊട്ടുന്നത് വിളിക്കാൻ കേന്ദ്രീകൃത ഫോൺ നമ്പർ: 9496010101അയ്മനം ഓഫീസ് നമ്പർ : 04812518836, 9496008107