അയ്മനത്തെ നല്ല റോഡ്: പക്ഷേ കാൽനട യാത്രക്കാർക്ക് പേടി സ്വപ്നമായി ജയന്തി – ചാമത്തറ റോഡ്.

Spread the love

അയ്മനം (ജയന്തി): അയ്മനം പഞ്ചായത്തിലെ മികച്ച റോഡുകളിലൊന്നാണ് അയ്മനം ജയന്തി ജംഗ്ഷൻ മുതൽ കുടമാളൂർ അമ്പാടി ജംഗ്ഷൻ വരെ നീളുന്ന റോഡ്. നിരവധി വളവുകളുണ്ടെങ്കിലും വലിയ ഗതാഗതത്തിരക്ക് ഇല്ലാത്ത ഒരു റോഡുമാണിത്.

video
play-sharp-fill

എന്നാൽ ഈ റോഡിലൂടെയുള്ള കാൽനടയാത്ര വളരെ അപകടം പിടിച്ചതായി മാറിയിരിക്കുകയാണ്. ‘റോഡിലൂടെ നടന്നാൽ വണ്ടിയിടിക്കും ഫുട്പാത്തിലെ കാട്ടിലൂടെ നടന്നാൽ പാമ്പ് കടിക്കും’ എന്ന അവസ്ഥയാണിവിടെ.

അയ്മനത്തെ പ്രധാന സ്ഥാപനങ്ങളിൽ ഒന്നായ ഇൻഡോർ സ്റ്റേഡിയത്തിന് സമീപമുള്ള റോഡ് മുഴുവൻ പുല്ല് വളർന്ന് കാട് പിടിച്ചു കിടക്കുകയാണ്. ഇവിടെ പാമ്പുകളുടെ ശല്യവുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാൽനടയാത്രക്കാർക്കായി അടയാളപ്പെടുത്തിയിരിക്കുന്ന ഫുട്പാത്ത് എന്നു പറയുന്ന ഭാഗമാണ് ദുരിതവഴിയായി മാറിയിരിക്കുന്നത്. ഫുട്പാത്തിലൂടെ നടക്കാൻ കഴിയാത്തതിനാൽ, കാൽനടയാത്രക്കാർ റോഡിലൂടെ ഇറങ്ങി നടക്കുന്നത്. ഇത് അപകടത്തിന് കാരണമാകും.

വളവുകൾ നിറഞ്ഞ റോഡിലൂടെ വാഹനമോടിക്കുന്നവർക്കും ബുദ്ധിമുട്ടാണ്ടാക്കുന്നു.
ഈ ഭാഗത്തെ പല്ലും മറ്റും വെട്ടിമാറ്റി കാൽനടയാത്രക്കാരുടെ ദുരിതം ഒഴിവാക്കുവാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.