play-sharp-fill
പരസ്പരം വായനക്കൂട്ടത്തിന്റെ ഈസ്റ്റർ സന്ദേശവും കഥ – കവിത അരങ്ങും നടത്തി

പരസ്പരം വായനക്കൂട്ടത്തിന്റെ ഈസ്റ്റർ സന്ദേശവും കഥ – കവിത അരങ്ങും നടത്തി

 

അയ്മനം :
പരസ്പരം വായനക്കൂട്ടത്തിൻ്റെ 171-ാമത് പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനം – ഈസ്റ്റർ സന്ദേശവും കഥ,കവിത അരങ്ങും – പ്രശസ്ത കവി ഷേർളി മണലിൽ ഉദ്ഘാടനം ചെയ്തു.

ഈസ്റ്റർ ദിനത്തിൽ പരസ്പരം വായനക്കൂട്ടത്തിൻ്റെ മൂന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ടെലിഗ്രാം ഗ്രൂപ്പിലുമായി നടന്ന സമ്മേളനത്തിൽ സബ് എഡിറ്റർ പി.ജി.ഗിരീഷ് അദ്ധ്യക്ഷനായി. ബാലു പൂക്കാട്, ഏലിയാമ്മ കോര എന്നിവർ ഈസ്റ്റർ സന്ദേശം നൽകി.


തുടർന്നു നടന്ന കഥ – കവിത അരങ്ങിൽ അഡ്വ: ഭരത് കോട്ടുക്കൽ, ജി.രമണി അമ്മാൾ, വരുൺ എം, പ്രസന്ന നായർ, ജയകുമാരി ബി.എസ്, ജോർജ്കുട്ടി താവളം, ശ്രീപ്രകാശ് ഒറ്റപ്പാലം, മഹിളാമണി സുഭാഷ്, തങ്കച്ചൻ പതിയാമൂല, സുധ അജിത്ത്, സുഷമ എസ്.പണിക്കർ, കെ.കെ.പടിഞ്ഞാറപ്പുറം, ആശാലത കെ.എസ്, എ.എൻ.സാബു, ടോബി തലയൽ, ഉഷ സി.നമ്പ്യാർ, ഇ.പി.മോഹനൻ ഓണംതുരുത്ത്, മാമ്പള്ളി ജി.ആർ.രഘുനാഥൻ, ബീന ശ്രീനിലയം, ഏലിയാമ്മ കോര എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിനി സുരേഷ്, ബാലു പൂക്കാട്, പ്രസന്ന നായർ എന്നിവർ രചനകൾ അവലോകനം ചെയ്തു. സബ് എഡിറ്റർ ഉണ്ണികൃഷ്ണൻ അമ്പാടി സ്വാഗതവും ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് കൃതജ്ഞതയും പറഞ്ഞു.