
അയ്മനം: നാട്ടുകാർ ഉപയോഗിക്കുന്ന തടിപ്പാലം തകർന്നത് ജനങ്ങളെ ദുരിതത്തിലാക്കി. അയ്മനം പഞ്ചായത്തിലെ കരിമഠം ഇല്ലമ്പള്ളി , കൊടുവത്ര പാടശേഖരങ്ങളെ ബന്ധിപ്പിക്കുന്ന
ഓളെക്കാരി ഭാഗത്തെ പാലമാണ് തകർന്നത്.
ഇതോടെ യാത്ര അസാധ്യമായി. എപ്പോൾ വേണമെങ്കിലും താഴെ വീഴാവുന്ന നിലയിലാണ് പാലത്തിന്റെ അവസ്ഥ. മാത്രമല്ല തകർന്ന പാലത്തിൻ്റെ
താഴ്ഭാഗത്തുകൂടെ വള്ളത്തിൽ പോകുന്ന കർഷകർ ദുരിതത്തിലായിരിക്കുകയാണ്.
പാലത്തിലും കയാൻ വയ്യ പാലത്തിനടിയിലൂടെയും സഞ്ചരിക്കാൻ കഴിയാത്ത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവസ്ഥയിലായി. പാലം പൊളിച്ചു പണിയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




