
അയ്മനം :വില്ലേജ് സർവ്വീസ് സഹകരണബാങ്ക് ലൈബ്രറി & റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.
പുരോഗമന കലാസാഹിത്യസംഘം കോട്ടയം ജില്ലാ സെക്രട്ടറി ആർ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. മീനടം കാവ്യകലാസാഹിത്യ വേദിയുടെ സർഗ്ഗശ്രീ
സാഹിത്യപുരസ്കാരം നേടിയ എഴുത്തുകാരൻ ഔസേഫ് ചിറ്റക്കാടിനെ ലൈബ്രറിക്കുവേണ്ടി ആദരിക്കുകയും ലൈബ്രറി നടത്തിയ സർഗ്ഗോത്സവ വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈബ്രറി പ്രസിഡൻ്റ് ഒ.ആർ.പ്രദീപ്കുമാർ അദ്ധ്യക്ഷനായി. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം കെ.കെ.അനിൽകുമാർ റിപ്പബ്ലിക്ദിന സന്ദേശം നൽകി.
ഔസേഫ് ചിറ്റക്കാട് ആദരവിന് നന്ദി പറഞ്ഞു. ലൈബ്രറി ജോ.സെക്രട്ടറി ജി.പ്രസാദ് സ്വാഗതവും കമ്മറ്റി അംഗം പി.പി.ശാന്തകുമാരി കൃതജ്ഞതയും പറഞ്ഞു.



