
അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ ശ്രീമത് ഭാഗവത സപ്താഹയജ്ഞം ഇന്നാരംഭിക്കും.
അയ്മനം: ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ 29-മത് ശ്രീമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് ( 08-05-2025 വ്യാഴാഴ്ച) ആരംഭിക്കും.
വൈകുന്നേരം 7 മണിക്ക് ഡോ. വിനോദ് വിശ്വനാഥൻ (ഭാരത് ഹോസ്പിറ്റൽ )ഭദ്രദീപം തെളിയിക്കും.
യജ്ഞാചാര്യൻ ബ്രഹ്മശ്രീ കല്ലാനിക്കാട് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ ഭാഗവത മാഹാത്മ്യ പ്രഭാഷണത്തോടെ സപ്താഹത്തിന് തുടക്കമാകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇളയിടം ശങ്കരൻ നാരായണൻ നമ്പൂതിരി, കോട്ടയം ഹരി നമ്പൂതിരി എന്നിവരുടെ സഹകാർമ്മികത്വത്തിൽ മെയ് 9 മുതൽ 15 വരെയാണ് സപ്താഹം നടക്കുന്നത്. നരസിംഹ ജയന്തി
ദിനത്തിൽ ഉദയാസ്തമനപൂജ, കളഭാഭിഷേകം, നവകാഭിഷേകം എഴുന്നള്ളത്ത് എന്നിവയും ഉണ്ടായിരിക്കും.
Third Eye News Live
0