എസ്.എച്ച് ഗ്രേസ് മെഡിക്കൽ സെന്ററിന്റെ എക്സ്റേ , ലബോറട്ടറി വിഭാഗങ്ങളുടെ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും ഫെബ്രുവരി 25 – ന് ഒളശയിൽ

Spread the love

സ്വന്തം ലേഖകൻ
അയ്മനം: എസ്.എച്ച് ഗ്രേസ് മെഡിക്കൽ സെന്ററിന്റെ എക്സ്റേ . ലബോറട്ടറി വിഭാഗങ്ങളുടെ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും ഫെബ്രുവരി 25 – ന് ഒളശയിൽ നടക്കും. രാവിലെ 9 മുതൽ 1 മണി വരെയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ്. കാഴ്ച പരിമിതർക്കുവേണ്ടിയുള്ള ഒളശ സർക്കാർ സ്കൂളിലാണ് പരിപാടി നടക്കുന്നത്.

അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ഉദ്ഘാടനം നിർവഹിക്കും. ഡോ. റാണി ബെൻസൺ ക്യാൻസർ ബോധവത്കരണ ക്ലാസ് നയിക്കും.

ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓങ്കോളജി, കാർഡിയോളജി,അസ്ഥിരോഗ വിഭാഗം. ശ്വാസകോശവിഭാഗം, നേത്ര രോഗ വിഭാഗം എന്നിവ ക്യാമ്പിൽ ലഭ്യമാകും. ഷുഗർ പരിശോധന. പ്രഷർ നിർണയ പരിശോധന, ക്യാൻസർ സ്ക്രീനിംഗ് , കാഴ്ച പരിശോധനാ ശ്വാസകോശ രോഗ പരിശോധന (പി എഫ് ടി) എന്നീ സേവനങ്ങളും ക്യാമ്പിൽ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എച്ച് മെഡിക്കൽ സെന്ററും അയ്മനത്തെ മനസ് സാമൂഹ്യ സംഘടനയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുവാൻ വിളിക്കുക: +91 94460 03042