നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അയ്മനം പഞ്ചായത്തിന്റെ പടിഞ്ഞാറാൻ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടും

Spread the love

അയ്മനം: നിർമാണ പ്രവർത്തങ്ങൾ നടക്കുന്നതിനാൽ അയ്മനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി, ജലനിധി എന്നിവയിലൂടെയുള്ള ജലവിതരണം തടമ്പപ്പെടുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പരിപ്പ് 900 – മാഞ്ചിറ റോഡിന്റെ നിലവിൽ ഉള്ള പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തോട്ടിലൂടെ സ്ഥാപിച്ചിരുന്ന ജല അതോറിറ്റിയുടെയും ജലനിധിയുടെയും പൈപ്പുകൾ എടുത്ത് മാറ്റേണ്ടതായിട്ടുണ്ട്.

video
play-sharp-fill

പാലത്തിന്റെ അപ്പ്രോച്ച് റോഡുമായി ബന്ധപ്പെട്ട ഏകദേശം 100 മീറ്ററോളം നിർമ്മാണത്തിന് ശേഷം ജലനിധി പൈപ്പുകൾ പുനഃസ്ഥാപിക്കേണ്ടിയും വരും. ആയതിനാൽ വാർഡ് 21ലെ വരമ്പിനകം, വാർഡ് ഒന്നിലെ ആയിരവേലി ഭാഗങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജലവിതരണം ഉണ്ടായിരിക്കുന്നതല്ല എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ഹരികുമാർ അറിയിച്ചു.

കുടയംപടി- പരിപ്പ് റോഡിൽ പള്ളിക്കവല ബ്രദർൻ ഹാളിന് സമീപം പൈപ്പ്‌ പൊട്ടിയത് പരിഹരിച്ചുവരുന്നു. വാർഡ് 14 മുതൽ 20 വരെ ഈ വിതരണ ശൃംഖലയിൽ കൂടിയാണ് വെള്ളം കൊടുക്കേണ്ടത്. ആയതിനാൽ ജലവിതരണം തടസ്സപ്പെടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് 7 സൗഭാഗ്യ റോഡിൽ ജല വിതരണത്തിന്റെ മെയിൻ പൈപ്പ് പൊട്ടിയിട്ടുണ്ട് ആയതിനാൽ വാർഡ് 5. മുതൽ 10 വരെ ജല വിതരണം തടസ്സപ്പെടുന്നുണ്ടന്നും
പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.

◻️