play-sharp-fill
കരിമഠം ഗ്രാമത്തിന് ഇനി ആശ്വസിക്കാം: പൊട്ടി തകർന്ന റോഡിന് ശാപമോക്ഷമായി: കൊല്ലത്ത്കരി – കരിമഠം സ്കൂൾ- കോലടിച്ചിറ റോഡ് നിർമ്മാണം ആരംഭിച്ചു: കോട്ടയം അയ്മനം പഞ്ചായത്താണ് റോഡ് നിർമ്മിക്കുന്നത്.

കരിമഠം ഗ്രാമത്തിന് ഇനി ആശ്വസിക്കാം: പൊട്ടി തകർന്ന റോഡിന് ശാപമോക്ഷമായി: കൊല്ലത്ത്കരി – കരിമഠം സ്കൂൾ- കോലടിച്ചിറ റോഡ് നിർമ്മാണം ആരംഭിച്ചു: കോട്ടയം അയ്മനം പഞ്ചായത്താണ് റോഡ് നിർമ്മിക്കുന്നത്.

കോട്ടയം: ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിൽ അയ്മനം ഗ്രാമപഞ്ചായത്ത് കൊല്ലത്ത് കരി – കരിമഠം സ്കൂൾ- കോലടിച്ചിറ റോഡ് നിർമ്മാണം ആരംഭിച്ചു. 992 മീറ്റർ നീളമാണ് റോഡ് കോൺക്രീറ്റ് ആരംഭിച്ചിരിക്കുന്നത്.

ഇതിനായി ഗ്രാമപഞ്ചായത്തിന്റെ 2023-2024 വാർഷിക പദ്ധതിയിൽ പെടുത്തി നാൽപത്തി ഏഴ് ലക്ഷത്തി മുപ്പതിനായിരത്തിതൊള്ളായിരം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒരു ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തി ഒരു വാർഡിൽ നൽകുന്ന ഏറ്റവും വലിയ തുകയാണിത്.

കൊല്ലത്ത്ക്കരി – കരിമഠം സ്കൂൾ – കോലടിച്ചിറ റോഡ് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം വരുന്നതാണ്. ഈ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം വിവിധ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് ഒരു കിലോമീറ്റർ ദൂരം ഏതാനും നാളുകൾക്ക് മുൻപ് കോൺക്രീറ്റ് ചെയ്തിരുന്നു. ഇപ്പോൾ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടക്കുന്ന കോൺക്രീറ്റ്

പൂർത്തിയാകുന്നതോടുകൂടി ആകെ രണ്ട് കിലോമീറ്ററോളം റോഡ് കോൺക്രീറ്റിംഗ് പൂർത്തിയാകും. കൂടാതെ ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിലും ഈ റോഡിന് ഫണ്ട്

അനുവദിച്ച് ടെൻഡർ നടപടി ആരംഭിച്ചിട്ടുള്ളതാണെന്നും വാർഡ് മെമ്പറും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മനോജ് കരീമഠം അറിയിച്ചു.