
അയ്മനം: സഹോദര സേവാസമിതിയുടെ നേതൃത്വത്തിൽ നടന്ന കെ.ആർ നാരായണൻ ട്രോഫി ചിത്രരചനാ മത്സരത്തിൻ്റേയും ഡോ.എ.പി.ജെ അബ്ദുൾ കലാം ക്വിസ്സ് മത്സരത്തിൻ്റെയും വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് നാളെ (ഫെബ്രുവരി 8 ) നടക്കും.
ചടങ്ങിൽ അയ്മനം ഗ്രാമപഞ്ചായത്തിലെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ അംഗങ്ങളേയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനേയും ആദരിക്കും. നാളെ ഉച്ചകഴിഞ്ഞ് 2.30 ന് കുടമാളൂർ ഗവണ്മെന്റ് ഹൈസ്കൂൾ ഹാളിലാണ് ചടങ്ങ്..
2025 ലെ സഹോദര ശ്രീ കാർഷിക പുരസ്കാരത്തിന് അർഹനായ സഖറിയാസ് ജെ ഷാൻ കല്ലുങ്കത്ര , കെ. ആർ നാരായണൻ എവർറോളിംഗ് ട്രോഫി നേടിയ ചിന്മയ വിദ്യാലയത്തിലെ ജയലഷ്മി റ്റീച്ചർ, ‘മിസ്റ്റർ എം.ജി യൂണിവേഴ്സിറ്റി പദവി നേടിയ ശിവദ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
സജീവ് എന്നിവരേയും ആദരിക്കുന്നതായി സ്വാഗത സംഘം ചെയർമാൻ കെ.കെ ഷാജിമോൻ, സെക്രട്ടറി റ്റി.കെ ബാബു , ജനറൽ കൺവീനർ സതീഷ് കുമാർ മണലേൽ എന്നിവർ അറിയിച്ചു.



