
അയ്മനത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു : രണ്ട് ക്യാമ്പുകളിലുമായി 54 പേർ.
അയ്മനം :രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് വെള്ളം കയറിയ വീടുകളിൽ ഉള്ളവർക്കായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.
അയ്മനം പി ജെ എം യുപി സ്കൂളിലും, ഒളശ്ശ സി എം എസ് എൽ പി സ്കൂളിലും ആണ് രണ്ട് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
രണ്ട് ക്യാമ്പുകളിലുമായി 54 പേരാണ് ഉള്ളത്. അടിയന്തര സാഹചര്യമുണ്ടായാൽ കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് വിവിധ കേന്ദ്രങ്ങൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്വി
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവർത്തന മാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്. അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കുന്തിനായി ദുരന്തനിവാരണ സേനയും പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട് .
അടിയന്തര സാഹചര്യങ്ങളിൽ 9526718505, 9446822684,8547612513,9946979229 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം എന്നിവർ അറിയിച്ചു.