play-sharp-fill
അയ്മനം കല്ലുമട സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി 28 മുതൽ മാർച്ച് ആറു വരെ 

അയ്മനം കല്ലുമട സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി 28 മുതൽ മാർച്ച് ആറു വരെ 

സ്വന്തം ലേഖകൻ

അയ്മനം: കല്ലുമട ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രവരി 28 ന് കൊടിയേറ്റോടു കൂടി തുടക്കമാവും. മാർച്ച് ആറിന് നടക്കുന്ന ആറാട്ടോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും. 28 ന് വൈകിട്ട് ആറിന് അഞ്ചൽ ആലഞ്ചേരി ഗായത്രിമഠത്തിൽ ത്യാഗരാജൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അജിനാരായണൻ പൂഞ്ഞാറിന്റെയും സഹശാന്തി രാജീവ് ചങ്ങനാശേരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും.


28 ന് പുലർച്ചെ 4.30 ന് പള്ളിയുണർത്തൽ നടക്കും. തുടർന്നു മഹാഗണപതിഹോമം. രാവിലെ പത്തിന് ഉദയാസ്തമനപൂജ, തുടർന്ന് നവകലശ സമർപ്പണം. വൈകിട്ട് 6.45 ന് ദീപക്കാഴ്ച, സോപാനസംഗീതം. രാത്രി 09.30 ന് കൊടിയേറ്റ് സദ്യ. തുടർന്ന് വെടിക്കെട്ട്. ഗുരുദേവ പ്രതിഷ്ഠാദിനമായ 29 ന് പുലർച്ചെ 5.30 ന് ഉദയാസ്തമനപൂജയും, നവകലശവും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റിന്റെ താലപ്പൊലിഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാർത്തിക് ഭാസ്‌കരൻ അമൃതാഞ്ജലിയുടെ വസതിയിൽ നിന്നും വൈകിട്ട് 5.30 ന് പുറപ്പെട്ട് ദീപാരാധനയ്ക്കു മുൻപായി ക്ഷേത്രത്തിൽ എത്തും.  വൈകിട്ട് 6.30 ന് സോപാനസംഗീതം. തുടർന്ന് പുഷ്പാഭിഷേകം. രാത്രി ഒൻപതിന് അന്നദാനം. തിരുവരങ്ങിൽ രാത്രി ഏഴിന് ഗുരുദേവ പ്രതിഷ്ഠാ വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.എൻ ബാബു പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും.

കുറിച്ചി അദ്വൈതാശ്രമത്തിലെ സ്വാമി ധർമ്മചൈതന്യ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് എം.മധു സുവനീർ പ്രകാശനം നടത്തും. ജനകീയ ഡോക്ടർ പി.ആർ കുമാറിനു ശാഖാ യോഗത്തിന്റെ ആദരവും നൽകും. ശാഖാ സെക്രട്ടറി സുനിൽകുമാർ വടക്കുംമുറി സ്വാഗതം ആശംസിക്കും. രാത്രി എട്ടരയ്ക്ക് വനിതാസംഘത്തിന്റെയും, രവിവാരപാഠശാലാ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടക്കും.

മാർച്ച് ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് ഷഷ്ഠിപൂജ, തുടർന്ന് ഉദയാസ്തമനപൂജ, നവകലശം. വൈകിട്ട് അഞ്ചിന് നടതുറക്കൽ. 5.30 ന് കാഴ്ചശ്രീബലി.  വൈകിട്ട് അഞ്ചിന് ഗുരുകടാക്ഷം കുടുംബയൂണിറ്റിന്റെ നേതൃത്വത്തിലുള്ള താലപ്പൊലി ഘോഷയാത്ര ചേന്നങ്ങാട്ടുശേരി ശശിയുടെ വസതിയിൽ നിന്നും വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിൽ എത്തിച്ചേരും. ടി.കെ മാധവൻ സ്മാരക കുടുംബ യൂണിറ്റിന്റെ താലപ്പൊലി ഘോഷയാത്ര, മൂലക്കാട്ട് കേശവന്റെ വസതിയിൽ നിന്നും വൈകിട്ട് അഞ്ചിന് പുറപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേരും.  6.30 ന് ദീപാരാധന, തുടർന്ന് പുഷ്പാഭിഷേകം. രാത്രി എട്ടിന് അത്താഴപൂജ. രാത്രി ഒൻപതിന് അന്നദാനം. തിരുവരങ്ങിൽ ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറും.

മാർച്ച് രണ്ടിന് മഹാഗണപതിഹോമം, ഉദയാസ്തമനപൂജ, നവകലശം, വൈകിട്ട് 6.30 ന് സോപാനസംഗീതം, പുഷ്പാഭിഷേകം, തുടർന്ന് ദീപക്കാഴ്ച സമർപ്പണം. രാത്രി എട്ടിന് അത്താഴപൂജയും, തുടർന്ന് അന്നദാനവും നടക്കും. രാത്രി ഏഴിന് ടി.കെ മാധവൻ കുടുംബയൂണിറ്റിന്റെ വിവിധ കലാപരിപാടികൾ.

മാർച്ച് മൂന്നിന് പുലർച്ചെ 5.30 ന് മഹാഗണപതിഹോമം, ഉദയാസ്തമനപൂജ, നവകലശം, മുഴുക്കാപ്പ് എന്നിവ നടക്കും. വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.30 ന് സോപാനസംഗീതം. തുടർന്ന് പുഷ്പാഭിഷേകം. രാത്രി 7.30 ന് ഹിഡുംബൻപൂജയും, കാവടി ഊരുചുറ്റും. കാവടി ഊരുചുറ്റിന് ടി.കെ മാധവൻ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ മാമ്പറമ്പ് ജംഗ്ഷനിൽ സ്വീകരണം നൽകും. തുടർന്ന് രാത്രി എട്ടിന് അത്താഴപൂജ, 9.30 ന് അന്നദാനം. വൈകിട്ട് ആറിന് തിരുവരങ്ങളിൽ ഭജന, രാത്രി ഒൻപത് മുതൽ ഗുരുകുലം കുടുംബ യൂണിറ്റിന്റെ വിവിധ കലാപരിപാടികൾ എന്നിവ നടക്കും.

മാർച്ച് നാലിന് മഹാഗണപതിഹോമവും, വിവിധ ക്ഷേത്രചടങ്ങുകളും നടക്കും. തുടർന്ന് നവകലശം, വൈകിട്ട് 6.30 ന് സോപാദസംഗീതം, ദീപക്കാഴ്ച. തുടർന്ന് പുഷ്പാഭിഷേകം, രാത്രി എട്ടിന് അത്താഴപൂജ, ഒൻപതിന് അന്നദാനം. രാത്രി ഏഴിന് തിരുവരങ്ങിൽ കുമാരനാശാൻ കുടുംബയൂണിറ്റിന്റെ വിവിധ കലാപരിപാടികളും ഗുരുദേവ സംഗീതസന്ധ്യയും നടക്കും. മാർച്ച് അഞ്ചിന് 5.30 ന് മഹാഗണപതിഹോമം, തുടർന്ന് ഉദയാസ്തമനപൂജ. നവകലശം, മുഴുക്കാപ്പ്, വൈകിട്ട് അഞ്ചിന് നടതുറക്കൽ, 5.30 ന് കാഴ്ചശ്രീബലി, വൈകിട്ട് 6.30 ന് സോപാനസംഗീതം, പൂവ്മൂടൽ. രാത്രി 8.30 ന് വിളക്കെഴുന്നെള്ളിപ്പ്, സ്‌പെഷ്യൽ പഞ്ചവാദ്യം. രാത്രി പത്തിന് അന്നദാനം. രാത്രി ഒരുമണിയ്ക്ക് പള്ളിവേട്ട പുറപ്പാട്. 1.30 ന് പള്ളിനിദ്ര. രാത്രി 9.30 ന് ഗാനമേള.

ആറാട്ട് ദിനമായ മാർച്ച് ആറിന് പുലർച്ചെ ആറിന് പള്ളിക്കുറുപ്പ് ഉണർത്തൽ, മഹാഗണപതിഹോമം. എട്ടിന് ഉദയാസ്തമനപൂജ, നവകലശം. രാവിലെ പത്തിന് കുമ്മനം എസ്.എൻ.ഡി.പി ശാഖാ യോഗം ഗുരുദേവക്ഷേത്രത്തിൽ നിന്നും രാവിലെ പത്തിന് വയൽവാരം കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ 12.30 ന് ക്ഷേത്രത്തിൽ അഭിഷേകം നടത്തും. രാവിലെ 11 ന് ഗുരുമൊഴി. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.30 ന് സോപാനസംഗീതം. പുഷ്പാഭിഷേകം. രാത്രി എട്ടിന് ആറാട്ടെഴുന്നെള്ളിപ്പ്. രാത്രി ഒൻപതിന് ആറാട്ടുകടവിൽ ആറാട്ട് സദ്യ. 11 നും 12 നും മധ്യേ ആറാട്ട് എതിരേൽപ്പ്. രാത്രി ഒന്നിന് വലിയ കാണിക്ക, വെടിക്കെട്ട് കൊടിയിറക്ക്.