play-sharp-fill
ജില്ലയിലെ മികച്ച  പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാർ  പുരസ്‌കാരം  അയ്മനം പഞ്ചായത്തിന്

ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം അയ്മനം പഞ്ചായത്തിന്

സ്വന്തംലേഖകൻ

കോട്ടയം: സംസ്ഥാനത്തു ഐ.എസ്. ഒ സർട്ടിഫിക്കേഷൻ നേടിയ ആദ്യ പഞ്ചായത്തു എന്ന ബഹുമതിക്ക് പിന്നാലെ കോട്ടയം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടി അയ്മനം പഞ്ചായത്.
10 ലക്ഷം രൂപയും , പ്രശസ്തി പത്രവും, സ്വരാജ് ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം.
2017-2018 വർഷത്തെ വിവിധ മേഖലകളിലെ പഞ്ചായത്തുകളുടെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ് നിശ്ചയിച്ചത്. കോട്ടയം ജില്ലയിൽ വെളിയന്നൂർ ഗ്രാമ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. സേവന-വികസന മേഖലകളിൽ പുതുമയാർന്ന പദ്ധതികൾ ഏറ്റടുത്തു പഞ്ചായത് ശ്രദ്ധേയമായിരുന്നു.
പൊതുജനങ്ങൾക്ക് സേവനം അതിവേഗം ലഭ്യമാക്കാൻ മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനം, രാവിലെ 9നു പ്രവർത്തനം ആരംഭിക്കുന്ന ഓഫീസ് , വിശപ്പ് രഹിത പഞ്ചായത് , ഗ്രാമീണ കോടതി , ടൂറിസം മേഖലയിൽ നൂതന പദ്ധതികൾ , ഹരിത കർമ്മ സേന ഹരിത ഗ്രാമം പദ്ധതി, തരിശുരഹിത പഞ്ചായത് ,ഡിജിറ്റൽ പഞ്ചായത് ,വാർഷിക പദ്ധതി ചിലവ് , നികുതി പിരിവ് തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തന മികവാണ് അവാർഡിന് അർഹമാക്കിയത്.
കൂടാതെ കേന്ദ്ര പദ്ധതിയായ മഹാത്മാ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയുടെ മികച്ച പ്രവർത്തനത്തിനുള്ള മഹാത്മാ പുരസ്കാരവും അയ്മനത്തിനു ലഭിച്ചു.
ജില്ലയിലെ മികച്ച പഞ്ചായത് സെക്രട്ടറിക്കുള്ള അവാർഡ് അയ്മനം ഗ്രാമ പഞ്ചായത് സെക്രട്ടറി അരുൺ കുമാറിന് ലഭിച്ചു.
ഭരണ സമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് മികച്ച പഞ്ചായത് എന്ന ബഹുമതി നേടി കൊടുത്തതെന്ന് പ്രസിഡന്റ് എ.കെ ആലിച്ചൻ പറഞ്ഞു.