അയ്മനത്ത് വികലാംഗനായ വയോധികനെ റോഡരികിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ഒരു കാല്‍ മുറിച്ചുമാറ്റിയ വയോധികന്റെ സമീപത്തായി രണ്ട് ഊന്ന് വടികളും

Spread the love

കോട്ടയം: അയ്മനത്ത് വികലാംഗനായ വയോധികനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

അയ്മനം പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് റോഡരികിലാണ് ഒരു കാല്‍ മുറിച്ചുമാറ്റിയ വയോധികൻ അവശ നിലയില്‍ കിടന്നിരുന്നത്. ഏകദേശം 75 വയസ് പ്രായം തോന്നിക്കുന്ന വയോധികന്റെ സമീപത്തായി രണ്ട് ഊന്ന് വടികളും ഉണ്ടായിരുന്നു.

നാട്ടുകാർ വിവരം പോലീസില്‍ അറിയിച്ചതിനെ തുടർന്ന് പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ആംബുലൻസില്‍ വയോധികനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുപ്രവർത്തകരായ ടി.ഡി. പ്രസന്നൻ, പ്രദീപ്, രാജേഷ് എന്നിവർ മുൻകൈയെടുത്താണ് വയോധികനെ ആശുപത്രിയില്‍ എത്തിച്ചത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയിരുന്നു. വയോധികനെ തിരിച്ചറിയുന്ന രേഖകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.