video
play-sharp-fill

കുവൈറ്റില്‍ താമസസ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്നും വീണ് മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് കോട്ടയം അയ്മനം സ്വദേശി

കുവൈറ്റില്‍ താമസസ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്നും വീണ് മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് കോട്ടയം അയ്മനം സ്വദേശി

Spread the love

സ്വന്തം ലേഖിക

കുവൈറ്റ്: അബ്ബാസിയയിലെ താമസ സ്ഥലത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്നും വീണ് മലയാളി യുവാവിന് ദാരുണാന്ത്യം.

കോട്ടയം അയ്മനം പൗവ്വത്ത് എന്‍. കുമാരന്‍ നായരുടെ മകന്‍ ഹരികുമാര്‍ (50) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം താമസസ്ഥലത്ത് രാത്രി ഭക്ഷണത്തിനു ശേഷം ബാല്‍ക്കണിയില്‍ വിശ്രമിക്കുന്നതിനിടെ കൈവരിയില്‍ നിന്നും പിടിവിട്ട് താഴെ വീണാണ് അപകടം.

ഒമേഗ ട്രാവല്‍സ് ബില്‍ഡിങ്ങില്‍ ആണ് താമസം. അഹമ്മദി അല്‍ സയാനി കമ്പനിയിലായിരുന്നു ജോലി.

കുവൈറ്റ് കോട്ടയം അസോസിയേഷനില്‍ അംഗമായിരുന്നു.

പരിപ്പ് മണപ്പുഴയില്‍ ചന്ദ്രശേഖര പണിക്കരുടെ മകള്‍ ജ്യോതിയാണ് ഭാര്യ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്.