play-sharp-fill
അയ്മനം  മിനിസ്റ്റേഡിയം കോംപ്ലക്സ് നിർമ്മാണ  ഉദ്‌ഘാടനം 25 ന്

അയ്മനം മിനിസ്റ്റേഡിയം കോംപ്ലക്സ് നിർമ്മാണ ഉദ്‌ഘാടനം 25 ന്

സ്വന്തംലേഖകൻ

കോട്ടയം : അയ്മനം മിനിസ്റ്റേഡിയം കോംപ്ലക്സ് നിർമ്മാണ ഉദ്ഘാടനം 25 ന് 3 നു മന്ത്രി എം.എം.മാണി നിർവഹിക്കും. സംസ്ഥാന സർക്കാർ കിഫ്‌ബി ഫണ്ടിൽ നിന്നും സ്റ്റേഡിയത്തിന്റെ നിർമാണത്തിനായി 5.17 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ പരിധിയിലുള്ള ഒരു ഏക്കർ സ്ഥലത്തു രണ്ട് ബാഡ്മിന്റൺ കോർട്ട്,നീന്തൽകുളം ,ഇൻഡോർസ്‌റ്റേഡിയം തുടങ്ങി കായികതാരങ്ങളെ വാർത്തെടുക്കുന്നതിനുള്ള എല്ലാ സൗകര്യകളും ഒരുക്കു. ഉദ്ഘാടന ചടങ്ങിൽ സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത് പ്രസിഡന്റ് സണ്ണി പാമ്പാടി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ സുധീർ ബാബു,മുൻ എം.എൽ.എ വൈക്കം വിശ്വൻ ,കുമരകം പഞ്ചായത് പ്രസിഡന്റ് എ.പി സലിമോൻ, അയ്മനം പഞ്ചായത് പ്രസിഡന്റ് എ.കെ ആലിച്ചൻ തുടങ്ങിയവർ പങ്കെടുക്കും .