play-sharp-fill
അയ്മനത്ത് ഹലോ ആരോഗ്യം പദ്ധതിയ്ക്കു തുടക്കമാകുന്നു

അയ്മനത്ത് ഹലോ ആരോഗ്യം പദ്ധതിയ്ക്കു തുടക്കമാകുന്നു

സ്വന്തം ലേഖകൻ

അയ്മനം: പഞ്ചായത്തിൽ ഹലോ ആരോഗ്യം പദ്ധതി, അയ്മനം പഞ്ചായത്തിൽ വിവിധ സംസ്ഥാനത്ത് നിന്നും വിവിധ രാജ്യങ്ങളിൽ നിന്നം വരുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കൊറൻറ്റൈൻ വീടുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വീടുകളിലെ പ്രായം ചെന്നവരുടെയും രോഗാവസ്തയിൽ ഉള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ആണ് പദ്ധതി നടപ്പാക്കുന്നത്.


സ്‌പെഷ്യാലിറ്റി ഡോക്ടറുമാരുമായി നിശ്ചിത സമയത്ത് ഫോണിലൂടെ സേവനം ലഭ്യമാക്കും. ഓർത്തോ, ഫിസിഷ്യൻ, ഗൈനക്കോളജി, ചെസ്റ്റ്, പീഡിയാട്രീഷ്യൻ, സർജൻ, ന്യൂറോ, എന്നിവരും കൂടാതെ ആയുർവേദം, ഹോമിയോ എന്നി വിഭാഗങ്ങളുടെയും സേ വനം പ്രയോജനപ്പെടുത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു വരെ മറ്റ് സംസ്ഥാനത്തു നിന്നും 56പേരും, മറ്റ് രാജ്യത്തു നിന്ന്5 പേരും എത്തി.4 പേര് ഗവൺമെന്റിന്റെ കൊറൻറ്റൈയിനിൽ കഴിയുന്നു. ലഭ്യമായ കണക്ക് വച്ച് 200 റിന് അടുത്തത് ആളുകൾ പുറത്ത് നിന്നും എത്തിച്ചേരും.

ലോക്ക് ഡൗൺ മൂലം പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിലും ആശുപത്രിയിൽ എത്താൻ ബുദ്ധിമുട്ടുന്നവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഉടൻ തന്നെ പദ്ധതി നടപ്പാക്കുമെന്ന് അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചെനും, പ്രാഥമീ കാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ മിനിജാ ഡി നായരും അറിയിച്ചു.