അയ്മനത്തെ കുമാർ ഡോക്ടർ കൊവിഡ് നെഗറ്റീവ്: തിങ്കളാഴ്ച മുതൽ ആശുപത്രി പ്രവർത്തിച്ചു തുടങ്ങും
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്ന അയ്‌നത്തെ കുമാർ ഡോക്ടർ നെഗറ്റീവായി. കൊവിഡ് ബാധിച്ചു മരിച്ച ചുങ്കം സ്വദേശി ഈ ആശുപത്രിയിൽ നേരത്തെ ചികിത്സ തേടിയിരുന്നു. ഇതേ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചത്.
തുടർന്നു, ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അയ്മനത്തെ ഗ്രേസ് ആശുപത്രി അടയ്ക്കുകയായിരുന്നു. ഡോക്ടർക്കു കൊവിഡ് നെഗറ്റീവാകുകയും, ആശുപത്രിയിലെ മറ്റു ജീവനക്കാർ ക്വാറന്റയിൻ കാലാവധി പൂർത്തിയാക്കുകയും ചെയ്ത സാഹചര്യത്തിൽ അയ്മനം ഗ്രേസ് ആശുപത്രി അടുത്ത തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0