നാടിന് ശാന്തിയും സമാധാനവും സമ്പൽസമൃദ്ധിയും കൈവരിച്ച് മുന്നേറാൻ ക്ഷേത്രവും അയ്മനം ഗ്രാമവും ഒരുങ്ങി കഴിഞ്ഞു ; ഭക്തിയുടെ പൊൻപ്രഭ ചൊരിയുന്ന ദേശവിളക്ക് നാളെ

Spread the love

കോട്ടയം : ഭക്തിയുടെ പൊൻപ്രഭ ചൊരിയാൻ അയ്മനം നരസിംഹ സ്വാമി ക്ഷേത്രത്തിലെ ദേശവിളക്ക് നാളെ.

ക്ഷേത്ര ഉത്സവങ്ങളിൽ ആദ്യത്തെ ഉത്സവമാണ് അയ്മനം നരസിംഹ സ്വാമി ക്ഷേത്രത്തിലേത്.  ഉത്സവത്തിനും ദേശവിളക്കിനുമായി ക്ഷേത്രവും ഗ്രാമവും ഒരുങ്ങി കഴിഞ്ഞു. നാടിനു ശാന്തിയും സമാധാനവും സമ്പൽസമൃദ്ധിയും കൈവരിക്കാൻ വിളക്ക് ഉത്സവം അനുഗ്രഹ മാകുമെന്നാണു വിശ്വാസം. മഹാദേവ പ്രീതിക്കായി നടത്തുന്നതിനാൽ കൂടുതൽ പ്രാധാന്യം ഉണ്ട്.

വിശ്വാസനിറവിലുള്ള അനുഷ്‌ഠാനമായാണു ഭക്തർ വിളക്കിനെ കാണുന്നത്. അയ്മനത്തപ്പന്റെ നടയിൽ നാളെ വൈകിട്ട് അഞ്ചിന് ദേശവിളക്കിൻ്റെ ഭാഗമായി നിറദീപങ്ങൾ തെളിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നരസിംഹക്ഷേത്രത്തിലെ ഉത്സവത്തിന്റെയും ഓണത്തിന്റെയും ഒപ്പമെത്തുന്നതിനാൽ ഇക്കുറി ദേശവിളക്കിനു പ്രഭയേറും. ഭക്തജനങ്ങൾ സ്വന്തം വീട്ടിലെ നിലവിളക്കു കൂടി ദീപം തെളിയിളിക്കാൻ ഉപയോഗിക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമാകും എന്ന് സംഘാടകർ അറിയിച്ചു.