
അയ്മനത്ത് കോൺഗ്രസ് പ്രതിഷേധ ദിനം ആചരിച്ചു
സ്വന്തം ലേഖകൻ
അയ്മനം: എൽ. ഡി.എഫ് സർക്കാരിന്റെ നാലാമത് വാർഷിക ദിനത്തോടാനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ദിനാചരണം നടത്തി.
നാല് ദുരിത വർഷം കാഴ്ച വച്ച എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിലും, അഴിമതിയിലും പ്രതിഷേധിച്ചുകൊണ്ടും, ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന വൈദ്യുതി ബോർഡിന്റെ നടപടി അവസാനിപ്പിക്കുക,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യായമായി വർധിപ്പിച്ച ബസ് ചാർജ് റദ്ദ് ചെയ്യുക, സ്പ്രിൻക്ലെർ അഴിമതി സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം അയ്മനം 19ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേത്വത്തിൽ പരിപ്പ് ജംഗ്ഷനിൽ ഇലക്ടിസിറ്റി ബിൽ കത്തിച്ചു പ്രതിക്ഷേധ സമരം നടത്തി.
വാർഡ് പ്രസിഡന്റ് കുഞ്ഞുമോൻ പള്ളികണ്ടം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം ഉത്ഘാടനം ചെയ്തു. രാജുമോൻ വാഴയിൽ, രാജീവ് പരിപ്പ് , വിജി എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0