
കോട്ടയം: അയ്മനം പുത്തൂക്കരിയില്‍ ആമ്പൽ വസന്തം കനാല്‍ ടൂറിസം ഫെസ്റ്റിന് തുടക്കമായി. പുത്തൂക്കരി പാഠശേഖരത്തിനു സമീപം നടന്ന പരിപാടി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
ഇതോടെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ടൂറിസം ഫെസ്റ്റിനാണ് തുടക്കമായത്.കുമരകം പോലെ അയ്മനത്തും ടൂറിസത്തിന്ഒട്ടേറെ വികസനസാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാനാകും. അതിനുള്ള തുടക്കമാണ് ആമ്പല്‍ വസന്തം ടൂറിസം ഫെസ്റ്റെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്മനം പഞ്ചായത്തില്‍ വാട്ടർ തീം പാർക്ക് നിർമിക്കുന്നതുസംബന്ധിച്ച ചർച്ചകള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.